
പുതിയ സ്നീക്കറുകളുടെയും വൈവിധ്യമാർന്ന സ്പോർട്സ് ഷൂകളുടെയും ശ്രേണിയിലൂടെ, ഇന്നത്തെ സംസ്കാരം രൂപപ്പെടുത്തുന്ന, സ്റ്റൈലിൽ ശ്രദ്ധ പുലർത്തുന്ന തലമുറയുമായി സ്പാർക്സ് കൂടുതൽ ദൃഢമായ ബന്ധം സ്ഥാപിക്കുന്നു
ന്യൂഡൽഹി : നിരന്തരം സൃഷ്ടിക്കുകയും അന്വേഷിക്കുകയും പരീക്ഷണങ്ങൾ നടത്തുകയും സ്വയം ആവിഷ്കരിക്കുകയും ചെയ്യുന്ന ഒരു തലമുറയ്ക്ക്, ‘ശരിയായ നിമിഷ’ത്തിനായുള്ള കാത്തിരിപ്പ് പതിയെ പഴങ്കഥയാവുകയാണ്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഫുട്വെയർ ബ്രാൻഡുകളിലൊന്നായ സ്പാർക്സ്, ഈ സാംസ്കാരിക മാറ്റത്തെ തന്നെ തങ്ങളുടെ പുതിയ ബ്രാൻഡ് പ്ലാറ്റ്ഫോമായ ‘ഗ്രേറ്റസ്റ്റ് ഓഫ് ടുഡേ’ (ജി.ഒ.ടി.) ആക്കി മാറ്റുകയാണ്. സ്റ്റൈലിൽ ശ്രദ്ധ പുലർത്തുന്ന യുവ ഉപഭോക്താക്കൾക്കിടയിൽ ബ്രാൻഡിന്റെ പ്രസക്തി കൂടുതൽ ശക്തമാക്കാൻ ഉദ്ദേശിച്ചുള്ള ഈ ക്യാംപെയ്നിൽ തമന്നയും ലക്ഷ്യയുമാണ് ബ്രാൻഡ് അംബാസഡർമാർ. യുവ ഉപഭോക്താക്കൾ അവരുടെ ദൈനംദിന ജീവിതത്തിൽ വ്യത്യസ്ത രീതികളിൽ മുന്നോട്ട് നീങ്ങുന്നതിന് ഇണങ്ങുംവിധം രൂപകൽപ്പന ചെയ്ത സ്പാർക്സിന്റെ പുതിയ സ്നീക്കറുകളും വൈവിധ്യമാർന്ന സ്പോർട്സ് ഷൂകളുമാണ് ക്യാംപെയ്നിന്റെ കാതൽ.
“ഇന്നത്തെ തലമുറയ്ക്ക് മഹത്വം എന്നത് അകലെയുള്ള ഒരു നേട്ടമോ ജീവിതം നിർവചിക്കുന്ന ഒരു നാഴികക്കല്ലോ ആകണമെന്നില്ല. ആ നിമിഷത്തിൽ നിങ്ങൾ എന്ത് ചെയ്യാനും അനുഭവിക്കാനും ആവിഷ്കരിക്കാനും തിരഞ്ഞെടുക്കുന്നു എന്നതാണ് പ്രധാനം. ഗ്രേറ്റസ്റ്റ് ഓഫ് ടുഡേ’യിലൂടെ, ഇന്നത്തെ യുവ ഇന്ത്യയുടെ സംസ്കാരത്തോടും മനോഭാവത്തോടും ചേർന്നുനിൽക്കുന്ന ഒരു ചിന്ത രൂപപ്പെടുത്താനാണ് സ്പാർക്സ് ആഗ്രഹിച്ചത്. ശക്തമായ സ്റ്റൈൽ ആവിഷ്കാരം നൽകുന്ന സ്നീക്കറുകളും സജീവവും എപ്പോഴും ചലനാത്മകവുമായ ജീവിതശൈലിക്കായി രൂപകൽപ്പന ചെയ്ത വൈവിധ്യമാർന്ന സ്പോർട്സ് ഷൂകളുമായി ഞങ്ങളുടെ പുതിയ കളക്ഷൻ ഈ ആശയത്തിന് കരുത്തേകുന്നു. തമന്നയും ലക്ഷ്യയും അവരുടേതായ കാഴ്ചപ്പാടുകളിലൂടെ ഈ ചിന്തയ്ക്ക് ജീവൻ പകരുന്നു.” ക്യാംപെയ്നെക്കുറിച്ച് സംസാരിക്കവെ റിലാക്സോ ഫുട്വെയേഴ്സ് കോ-സിഇഒയും ഹോൾ-ടൈം ഡയറക്ടറുമായ ഗൗരവ് കുമാർ ദുവ പറഞ്ഞു.
'ഗ്രേറ്റസ്റ്റ് ഓഫ് ടുഡേ' എന്ന ആശയത്തിൽ എന്നെ ഏറ്റവും ആകർഷിച്ചത് അത് എത്രത്തോളം തൽക്ഷണമായി അനുഭവപ്പെടുന്നു എന്നതാണ്. ജീവിതം പരമാവധി ആസ്വദിക്കുന്നുവെന്ന് തോന്നാൻ വലിയ എന്തെങ്കിലും സംഭവിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ല. പുതിയ സ്നീക്കറുകൾ ആ സ്വയം ആവിഷ്കാരത്തിന്റെ ഭാവം കളക്ഷനിലേക്ക് കൊണ്ടുവരുന്ന രീതിയും എനിക്ക് ഏറെ ഇഷ്ടമാണ്. ഇന്നത്തെ യുവാക്കൾ വസ്ത്രം ധരിക്കുന്നതിനോടും പുതിയവ തേടുന്നതിനോടും മുന്നോട്ട് നീങ്ങുന്നതിനോടും സ്വാഭാവികമായി ഇണങ്ങുന്ന ഒരു സമകാലിക അനുഭവം ഇവയ്ക്കുണ്ട്.” സ്പാർക്സുമായുള്ള തന്റെ സഹകരണത്തെക്കുറിച്ചും ക്യാംപെയ്നെക്കുറിച്ചും സംസാരിക്കവെ തമന്ന പറഞ്ഞു.
“ ജി.ഒ.ടി. എന്ന ആശയവുമായി എനിക്ക് വലിയ അടുപ്പം തോന്നുന്നു, കാരണം അത് വർത്തമാനത്തിൽ ജീവിക്കുന്നതിനെയും നിങ്ങളെ ആവേശം കൊള്ളിക്കുന്നതിന് പിന്നാലെ പോകുന്നതിനെയും കുറിച്ചാണ്. നിങ്ങൾ പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നു, വഴിയിൽ വെച്ചുതന്നെ അവ മനസ്സിലാക്കുന്നു, മുന്നോട്ട് നീങ്ങിക്കൊണ്ടേയിരിക്കുന്നു. ആ ഊർജം ഈ കളക്ഷനിലും പ്രതിഫലിക്കുന്നുണ്ട് – നിങ്ങളെ വേറിട്ടുനിർത്തുന്ന സ്നീക്കറുകളാകട്ടെ, സജീവമായ ഒരു ദിവസത്തിനൊപ്പം നിൽക്കുന്ന സ്പോർട്സ് ഷൂകളാകട്ടെ, ഇന്നത്തെ യുവാക്കളുടെ ജീവിതരീതിക്ക് ഇണങ്ങുന്ന എന്തെങ്കിലും ഇതിലുണ്ട്. സ്പാർക്സിനൊപ്പമുള്ള ഈ ക്യാംപെയ്നിൽ ആ മനോഭാവത്തിന് എന്റേതായ ശൈലി നൽകാൻ ഞാൻ ഏറെ ആവേശത്തിലാണ്.” ക്യാംപെയ്ൻ ആവേശം പങ്കുവെച്ച് ലക്ഷ്യ കൂട്ടിച്ചേർത്തു.
ബിബിഡിഒ ഗ്രൂപ്പ് ഇന്ത്യയുടെ ഭാഗമായ മുദ്ര ആശയരൂപം നൽകിയ ഈ ക്യാംപെയ്ൻ ജനപ്രിയ സാംസ്കാരിക പ്രയോഗമായ ഗോട്ട് (ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം)-ൽ നിന്ന് പുതിയ പ്രചോദനം ഉൾക്കൊണ്ട് അതിനെ ഗ്രേറ്റസ്റ്റ് ഓഫ് ടുഡേ(ജി.ഒ.ടി) എന്ന് പുനർവ്യാഖ്യാനിക്കുന്നു. ജീവിതം നിർണയിക്കുന്ന ഒരു നിമിഷത്തിനായി കാത്തിരിക്കുന്നതിനേക്കാൾ, തങ്ങൾ ജീവിക്കുന്ന നിമിഷത്തെ തന്നെ അർത്ഥപൂർണമാക്കുന്നതിൽ ശ്രദ്ധിക്കുന്ന തലമുറയെയാണ് ഈ ആശയം പ്രതിഫലിപ്പിക്കുന്നത്. ഈ വിശാല ചിന്തയുടെ വക്താക്കളായി തമന്നയും ലക്ഷ്യ ലാൽവാനിയും തങ്ങളുടെ വ്യതിരിക്തമായ വ്യക്തിത്വങ്ങൾ കാമ്പെയ്നിലേക്ക് കൊണ്ടുവരുന്നു; ജി.ഒ.ടി. മനോഭാവത്തെ സമകാലിക യുവസംസ്കാരത്തിലേക്ക് എത്തിക്കാൻ അവർ സ്പാർക്സിനെ സഹായിക്കുന്നു.
“സ്പാർക്സിനെ കൂടുതൽ ചെറുപ്പമായി തോന്നിപ്പിക്കുക എന്നത് മാത്രമായിരുന്നില്ല ഒരിക്കലും ഞങ്ങൾക്ക് ലഭിച്ച ബ്രീഫ്; സ്റ്റൈൽ, വ്യക്തിത്വം, അഭിലാഷം എന്നിവയുമായി ജെൻ സീക്കുള്ള ബന്ധം മനസ്സിലാക്കുക എന്നതായിരുന്നു. ഷൂ ഒരു തുടക്കം മാത്രമാണ്; വേറിട്ടുനിൽക്കാനും ഓരോ നിമിഷവും അർത്ഥപൂർണമാക്കാനുമുള്ള മനോഭാവമാണ് യഥാർത്ഥ വാഗ്ദാനം. ഞങ്ങളെ സംബന്ധിച്ചിടത്തോളം ജി.ഒ.ടി. ഒരു ക്യാംപെയ്നിനേക്കാൾ ഉപരിയാണ്; സ്പാർക്സിന്റെ പുതിയ ഐഡന്റിന്റെയും സാംസ്കാരിക പങ്കാളിത്തത്തിന്റെയും തുടക്കമാണിത്.” ക്യാംപെയ്നെക്കുറിച്ച് സംസാരിക്കവെ മുദ്രയുടെ സീനിയർ വൈസ് പ്രസിഡന്റും ഹെഡ് ഓഫ് ബിസിനസുമായ ചേതൻ സോണി പറഞ്ഞു.
ടെലിവിഷൻ, പ്രിന്റ്, ഡിജിറ്റൽ, ഔട്ട്ഡോർ മാധ്യമങ്ങളിലൂടെ ജി.ഒ.ടി. എന്ന ആശയം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ഈ ക്യാംപെയ്ൻ 360-ഡിഗ്രി സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ദൈനംദിന യുവസംസ്കാരത്തിന്റെ ഭാഗമാകാൻ ക്യാംപെയ്ന് ഇത് നിരവധി ടച്ച്പോയിന്റുകൾ ഒരുക്കുന്നു. ‘ഗ്രേറ്റസ്റ്റ് ഓഫ് ടുഡേ'യുടെ സാംസ്കാരിക ഉൾക്കാഴ്ചയെ സ്പാർക്സിന്റെ വ്യതിരിക്തമായ യുവജനകേന്ദ്രീകൃത വ്യക്തിത്വവുമായി ഇത് സമന്വയിപ്പിക്കുന്നു; ഒപ്പം മൊത്തത്തിലുള്ള ആഖ്യാനത്തിൽ പുതിയ ഫുട്വെയർ കളക്ഷന് കേന്ദ്രസ്ഥാനവും നൽകുന്നു.
ജി.ഒ.ടി.-യിലൂടെ, സാമ്പ്രദായിക ഉൽപ്പന്ന ക്യാംപെയ്നുകൾക്കപ്പുറമുള്ള ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കാനാണ് സ്പാർക്സ് ഉദ്ദേശിക്കുന്നത് – പുതിയ തലമുറ ഇന്ന് എങ്ങനെ ജീവിക്കാനും മുന്നോട്ട് നീങ്ങാനും സ്വയം ആവിഷ്കരിക്കാനും തിരഞ്ഞെടുക്കുന്നു എന്ന് പ്രതിഫലിപ്പിക്കുന്ന ഒന്ന്. ടിവിസി ലിങ്ക്- https://youtu.be/vejXDDQGkpo?si=V26DHuRrnXBg2hHr
Photo Courtesy - Google










